ഗാന്ധി ദര്‍ശന്‍ ആഘോഷം

9.30AM 
ഉദ്ഘാടന സമ്മേളനം.
1.30AM 
വിദ്യാര്‍ത്ഥികളുടെ വിവിധയിനം . മത്സരങ്ങള്‍.
4.00PM സമാപന സമ്മേളനം.
ചെയര്‍മാന്‍   :  ടി.ഇസ്മയില്‍ ശെരീഫ്
ജന. കണ്‍വീനര്‍   : പി കെ സാജിദ്
കണ്‍വീനര്‍   : വി പി മുഹമ്മദ്
ജോ. കണ്‍വീനര്‍  : എ കെ ചന്ദ്രന്‍

ഇനി മേളക്കാലം

മേള കലണ്ടര്‍
സെപ്തംബര്‍ 29: സ്കൂള്‍ കലോത്സവം സ്റ്റേജിനങ്ങള്‍.
സെപ്തംബര്‍ 30: സ്കൂള്‍ കലോത്സവം സ്റ്റേജിനങ്ങള്‍.
ഒക്ടോബര്‍     01: ഉപജില്ലാ തല ഗാന്ധി ദര്‍ശന്‍.
ഒക്ടോബര്‍     03: ശാസ്ത്ര സാമുഹിക ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേള, ഐ. ടി.മേള.

ഗാന്ധി ദര്‍ശന്‍ ഗ്രാമശോഭ

അവധി

    ബലിപെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 25നും26നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. 24-നാണ് ബക്രീദ്. ഒക്ടോബര്‍ 3 ശനിയാഴ്ച എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പ്രവര്‍ത്തിദിവസമായിരിക്കും.

പ്രീമെട്രിക് സ്കോളര്‍ഷിപ് : അധ്യാപകരും രക്ഷിതാക്കളും വലയുന്നു.

പന്നിപ്പാറ സ്കൂളിലെ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല.

  സ്കൂളുകളിലെ പ്രീമെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം അധ്യാപകരെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് പല കുട്ടികള്‍ക്കും ഇതുവരെ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അവസാന തീയതി നീട്ടിയിട്ടുണ്െടങ്കിലും അധ്യയനം മുടക്കി പല അധ്യാപകരും ഓണ്‍ലൈനായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട സ്ഥിതിയാണ്. 

        ഓണാവധി കഴിഞ്ഞു പരീക്ഷ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഒക്ടോബര്‍ 15ന് ആണ് അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ ട്രാഫിക് മൂലം മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഓരോ കുട്ടിയുടെയും വിവരം വെബ്സൈറ്റില്‍ രേഖപ്പെടുത്താന്‍ കഴിയുന്നത്. പകല്‍ സമയത്തു പലപ്പോഴും ഈ വെബ്സൈറ്റ് തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.